
കോഴിക്കോട്: ക്വാറന്റൈന്‍ ലംഘിച്ച് മകളുടെ വിവാഹം നടത്തിയയെന്ന പരാതിയില്‍ തനിക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. നിക്കാഹ് നടത്തിയത് ഭര്‍ത്താവാണെന്നിരിക്കെ തന്റെ പേരില്‍ കേസെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് അവർ പറഞ്ഞു. ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ച വിവാഹം കോവിഡ് മുൻകരുതലിന്റെ ഭാഗമായാണ് വീട്ടിലേക്ക് മാറ്റിയത്. വിവാഹം നടക്കുമ്പോള്‍ നിരോധനാജ്ഞ നിലവില്‍ വന്നിരുന്നില്ല. മകന്‍ വന്നത് ഹൂസ്റ്റണില്‍ നിന്നാണ്. അവിടെ ഹൈ റിസ്‌ക് ഉണ്ടായിരുന്നില്ല. വന്നപ്പോള്‍ ക്വാറന്റൈന്‍ നോട്ടിസ് ലഭിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
മകന്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് നൂര്‍ബിന റഷീദ് മകളുടെ വിവാഹം നടത്തിയെന്നും ഇതില്‍ അന്‍പതോളം പേര്‍ പങ്കെടുത്തെന്നും കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി രജിസ്റ്റർ ചെയ്‌തത്.
Post Your Comments