കൊളംബോ•കൊറോണ വൈറസ് ബാധിച്ച് ശ്രീലങ്കയില്‍ ആദ്യം മരണം. 65 കാരനായ പ്രമേഹ രോഗിയാണ് മരിച്ചത്. കൊളംബോയിലെ സാംക്രമിക രോഗ ആശുപത്രിയിൽ (ഐഡിഎച്ച്) മാരകമായ കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സയിലായിരുന്ന ഇയാൾ ശനിയാഴ്ച മരിച്ചുവെന്ന് ആരോഗ്യ സേവന ഡയറക്ടർ ജനറൽ അനിൽ ജസിംഗെ പറഞ്ഞു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും രോഗിക്ക് ഉണ്ടായിരുന്നതായി അദ്ദേഹം അപ്രഞ്ഞു.
ഒരു കൂട്ടം ഇറ്റാലിയൻ വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ടിരുന്ന ലങ്കയിലെ രണ്ടാമത്തെ കൊറോണ വൈറസ് രോഗിയിൽ നിന്നാണ് ഇയാൾക്ക് വൈറസ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.
ദ്വീപ് രാജ്യത്ത് ശനിയാഴ്ച വരെ 115 കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചത്. ഒൻപത് പേർക്ക് രോഗം ഭേദമായി. 199 പേർ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
അതേസമയം, രാജ്യത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും വിദേശികളുടെ വരവിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്
Post Your Comments