തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി നിവിന്‍ പോളിയുടെ ഫോണ്‍ കോള്‍. വീടുകളില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക ലക്ഷ്യമിട്ടാണ് ഓണ്‍കോള്‍ ക്യാമ്പെയിനുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നടന്‍ നിവിന്‍ പോളി ഇവരുമായി ഫോണില്‍ സംസാരിക്കുക. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്പയിന്റെ ഭാഗമായാണ് നിവിന്‍ പോളി സംസാരിക്കുക.
read also : കോവിഡ് 19 ; റെയ്‌നയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഞായറാഴ്ച രാവിലെ 11 മണി മുതലാണ് ഓണ്‍കോളില്‍ നിവിന്‍ പോളി പങ്കുചേരുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 ബാധിതരോ നിരീക്ഷണത്തില്‍ കഴിയുന്നവരോ സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരല്ല. അവര്‍ ശാരീരികമായി തനിച്ചായി പോയത് നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പല മേഖലകളിലുള്ളവര്‍ ഓണ്‍ കോളിന്റെ ഭാഗമായി ക്വാറന്റൈനിലുള്ളവരോട് സംസാരിക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.
Post Your Comments