Latest NewsKeralaNews

കെ എസ് ഇ ബി ജീ​വ​ന​ക്കാർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ​ശമ്പളം സം​ഭാ​വ​ന നൽകുന്നത് സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: കെ എസ് ഇ ബി ജീ​വ​ന​ക്കാർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ​ശമ്പളം സം​ഭാ​വ​ന നൽകുന്നത് സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി. എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ശമ്പളം സം​ഭാ​വ​ന ചെയ്യണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് മ​ന്ത്രി​യു​ടെ അ​ഭ്യ​ര്‍​ഥ​ന.

ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ടം ത​ര​ണം ചെ​യ്യാ​ന്‍ ന​മു​ക്കൊ​രു​മി​ച്ച്‌ ശ്ര​മി​ക്ക​ണം. ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ര്‍​ഗോ​ഡ് ആ​ശു​പ​ത്രി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ജീ​ക​രി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചു. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കും ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളും ക​രു​ത​ലും ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും നി​ര​ന്ത​രം പ്ര​യ​ത്നി​ക്കു​ക​യാ​ണ്. അ​വ​ശ്യ സേ​വ​ന​മാ​യ വൈ​ദ്യു​തി എ​ല്ലാ​യി​ട​വും മു​ട​ക്കം കൂ​ടാ​തെ എ​ത്തി​ക്കേ​ണ്ട​തു​ണ്ട്.

പ്ര​ത്യേ​കി​ച്ച്‌ ആ​ശു​പ​ത്രി​ക​ള്‍, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ള്‍, ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍, ഐ​സൊ​ലേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍, തു​ട​ങ്ങി​യ​വ. ഇ​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ചെ​യ്യു​ന്ന​തി​ന് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക​യും എ​ല്ലാ​യി​പ്പോ​ഴും എ​ല്ലാ​യി​ട​വും പ​ക​ര​ക്കാ​രെ ക​രു​തു​ക​യും വേ​ണം. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ക​ണം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ഇ​ത്ത​ര​ത്തി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം സം​സ്ഥാ​ന​മാ​കെ ത​ട​സ​മി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ALSO READ: കോവിഡ് മഹാവിപത്തിനെ നേരിടുന്നതിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്‌ പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ലോ​ക​ത്തെ​യാ​കെ ബാ​ധി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ്-19 സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ക​ഐ​സ്‌ഇ​ബി​യി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രെ​യും അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button