കോട്ടയം•ചങ്ങനാശേരി പായിപ്പാട് ലോക്കഡൗണ്‍ ലംഘിച്ച് റോഡില്‍ തടിച്ചുകൂടിയ അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നതായി കോട്ടയം ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു.നാട്ടിലേക്ക് പോകണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളില്‍ ആളുകള്‍ നാട്ടിലേക്ക് പോകാനൊരുങ്ങുന്നു എന്ന് കണ്ടിട്ടാകാം ഇവരും സംഘടിച്ചതെന്നും കലക്ടര്‍ പറഞ്ഞു.
ഇത്തരമൊരു ആവശ്യം ഇന്ന് പെട്ടെന്ന് ഉയര്‍ന്നുവന്നതാണ്. ഇന്നലെ ഈ പ്രദേശത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേര്‍ന്നപ്പോഴും ഒരു പരാതിയും ഉണ്ടായിരുന്നില്ല. അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ആവശ്യപ്പെട്ടതാണെന്നും കലക്ടര്‍ പറഞ്ഞു.
താമസസൗകര്യത്തെക്കുറിച്ചും തൊഴിലാളികളില്‍ ചിലര്‍ പരാതി പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യം നേരത്തേതന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷേ, തൊഴിലാളികള്‍ അവിടേക്ക് വരാന്‍ തയ്യാറാകാത്തതാണ്.
കേരളീയ രീതിയിലുള്ള ഭക്ഷണമാണ് ഇവര്‍ക്ക് കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ലഭിച്ചത്.അതുകൊണ്ട് ഉത്തരേന്ത്യന്‍ ഭക്ഷണവും ഭക്ഷ്യധാന്യങ്ങളും എത്തിച്ചുകൊടുക്കുന്നതിലും പ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.
Post Your Comments