ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഒരു ട്രെയിന്‍ കോച്ചില്‍ ഐസൊലേഷന്‍ വാര്‍ഡ് തയാറാക്കി.രാജ്യത്തെ ഗ്രാമീണ മേഖലകളിലാണ് കൊറോണ രോഗത്തെ തുടര്‍ന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വലയുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്.
രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വേ. ഇതിനൊപ്പം വെന്റിലേറ്ററുകളും നിര്‍മിക്കും. ഈ മാതൃക പൂര്‍ണമായി അംഗീകരിച്ചാല്‍ എല്ലാ സോണിലും ആഴ്ചയില്‍ 10 കോച്ചുകള്‍ വീതം ഇത്തരത്തില്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി വാഗ്ദാനം ചെയ്ത് അക്ഷയ് കുമാര്‍
എല്‍എച്ച്ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുകയാണ്. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര സ്ഥലങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Post Your Comments