കൊറോണ ഭീതിയിൽ ലോകം വലയുമ്പോഴും സമാധാനിക്കാൻ എന്തെങ്കിലും ആശ്വാസം കണ്ടെത്തുന്നവരാണ് മലയാളികൾ. കോറോണയെക്കുറിച്ചുള്ള പല ട്രോളുകളും പുറത്തിറങ്ങിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും ഇതിന് കുറവൊന്നുമില്ല. ഇത്തരത്തിൽ ഒരു ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കളക്ടർ ബ്രോ എന്ന വിളിപ്പേര് ഉള്ള പ്രശാന്ത് നായർ. ലോക്ക് ഡൗണിനിടെ പുറത്തിറങ്ങുന്നവരെ പോലീസ് തല്ലുന്ന വീഡിയോ ദയവായി പ്രചരിപ്പിക്കരുതെന്നും ഇത് കണ്ട് ഭാര്യമാർ വീണ്ടും ഭർത്താക്കന്മാരെ മാർക്കറ്റിലേക്ക് അയക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രോളിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments