Latest NewsIndia

നായിഡു ആശുപത്രിയിലെ നഴ്സായ ഛായ ജഗ്താപിന്റെ ഫോണിലേക്ക് വെള്ളിയാഴ്ച അപ്രതീക്ഷിതമായൊരു കോളെത്തി, “ഹലോ ഇത് ഛായ നഴ്‌സാണോ?” പ്രധാനമന്ത്രി മോ​ദിയുടെ ഓഡിയോ വൈറൽ

'ഞാന്‍ എന്റെ ചുമതലയാണ് നിര്‍വഹിക്കുന്നത്. പക്ഷേ താങ്കള്‍ രാവും പകലുമില്ലാതെ രാജ്യത്തെ സേവിക്കുകയാണ്. ഞങ്ങളാണ് നന്ദി പറയേണ്ടതെന്ന്' ഛായ മറുപടിയേകി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​മ​രം​ഗ​ത്തു​ള്ള ന​ഴ്സു​മാ​ര്‍​ക്ക് ആ​ദ​ര​വ​റി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സംഭവം ഇങ്ങനെ, കൊറോണ ബാധിതര്‍ ചികിത്സയില്‍ കഴിയുന്ന പൂനെയിലെ നായിഡു ആശുപത്രിയിലെ നഴ്സായ ഛായ ജഗ്താപിന്റെ ഫോണിലേക്ക് വെള്ളിയാഴ്ച അപ്രതീക്ഷിതമായൊരു കാളെത്തി. അങ്ങേത്തലയ്‌ക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെന്ന മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാന്‍ കര്‍മരംഗത്തുള്ള നഴ്സുമാര്‍ക്കുള്ള ആദരവറിയിച്ചുള്ള പ്രധാനമന്ത്രിയുടെ ഫോണ്‍ കാളാണ് ഛായയെ തേടിയെത്തിയത്.മറാത്തിയില്‍ പതിനഞ്ച് മിനിറ്റോളം സംസാരിച്ചു.

ഛായയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച പ്രധാനമന്ത്രി, കുടുംബത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും എങ്ങനെയാണ് ആത്മസമര്‍പ്പണത്തോടെ കൊറോണ രോഗികളെ പരിചരിക്കുന്നതെന്ന് ചോദിച്ചു.’അതേ, എന്റെ കുടുംബത്തെ കുറിച്ച്‌ എനിക്ക് ആശങ്കയുണ്ട്. പക്ഷേ ഈ സമയത്ത് രോഗികളെ പരിചരിക്കുകയെന്നതാണ് കടമ.’ – ഛായ പറഞ്ഞു. ‘ആശുപത്രിയിലുള്ള രോഗികള്‍ ഭയത്തിലാണോ’- മോദി ആരാഞ്ഞു.

‘അവരുമായി എപ്പോഴും സംസാരിക്കാറുണ്ട്. പേടിക്കേണ്ട കാര്യമില്ലെന്നും മോശമായതൊന്നും സംഭവിക്കില്ലെന്നും അവരുടെ പരിശോധനാഫലം നെഗറ്റീവാകുമെന്ന് പറയാറുണ്ട്. ഏഴുപേര്‍ കൊറോണ ഭേദമായി ആശുപത്രി വിട്ടു.’- ഛായ പറഞ്ഞു. ‘വിവിധ ആശുപത്രികളില്‍ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് എന്തു സന്ദേശമാണ് നല്‍കാനുള്ളത്?’ ‘ഭയപ്പെടേണ്ടതില്ല, ഈ രോഗത്തെ നമ്മള്‍ തുരത്തിയോടിക്കും. നമ്മള്‍ വിജയിക്കും. ഇതാണ് നമ്മുടെ മുദ്രാവാക്യം. ‘ – ഛായ മറുപടി നല്‍കി.

‘ഛായയുടെ സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. നിങ്ങളെപ്പോലെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ ലക്ഷക്കണക്കിന് നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ കര്‍മം തപസ്യയാക്കി രോഗികളെ പരിചരിക്കുകയാണ് ഇപ്പോള്‍. ഞാന്‍ അവരെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അനുഭവം കേള്‍ക്കാനിടയായതില്‍ അതിയായ സന്തോഷമുണ്ട്.’- പ്രധാനമന്ത്രി പറഞ്ഞു.

മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ മദ്യം വാങ്ങാമെന്ന് മുഖ്യമന്ത്രി

‘ഞാന്‍ എന്റെ ചുമതലയാണ് നിര്‍വഹിക്കുന്നത്. പക്ഷേ താങ്കള്‍ രാവും പകലുമില്ലാതെ രാജ്യത്തെ സേവിക്കുകയാണ്. ഞങ്ങളാണ് നന്ദി പറയേണ്ടതെന്ന്’ ഛായ മറുപടിയേകി.കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ന​ഴ്സു​മാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മോ​ദി ന​ന്ദി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഛായ ​ജ​ഗ്താ​പ് എ​ന്ന ന​ഴ്സി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ഫോ​ണ്‍​വി​ളി​യെ​ത്തി​യ​ത്. ഇതിന്റെ ഓഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button