Latest NewsIndia

തലയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി

രാജ്യത്ത് മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ.

ഭുവനേശ്വര്‍: ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലും മാവോയിസ്റ്റ് ഭീകരരുടെ കീഴടങ്ങല്‍ തുടരുന്നു. തലയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റ് ഭീകര നേതാവ് ആണ് ഒടുവിൽ കീഴടങ്ങിയത് . തുളസി ഉലക എന്ന വനിതാ ഭീകരയാണ് കീഴടങ്ങിയിരിക്കുന്നത്. കൊരാപുത് പോലീസിന് മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. രാജ്യത്ത് മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ.

കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഭീകരരാണ് പോലീസിനും സുരക്ഷാ സേനക്കും മുന്നിലായി കീഴടങ്ങിയത്. ഒഡീഷക്ക് പുറമെ, ഒരു കാലത്ത് ഭീകരര്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ചത്തീസ്ഗഡിലെ ബസ്തറില്‍ ഉള്‍പ്പെടെ നിരവധി മാവോയിസ്റ്റ് ഭീകരരാണ് അടുത്തിടെ ആയുധംവെച്ച്‌ കീഴടങ്ങിയത്.

നടന്‍ സേതുരാമന്‍ മരിച്ചത് കൊറോണ ബാധിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം, പ്രതികരണവുമായി ഡോക്ടർ

നാരായണ്‍ പാറ്റ്ന ഏരിയ കമ്മിറ്റി അംഗമായ തുളസി ഉലക പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിയാളുകളുടെ മരണത്തിന് കാരണമായ ആക്രമണങ്ങളില്‍ പങ്കാളിയാണെന്ന് പോലീസ് അറിയിച്ചു. സ്വമേധയാ കീഴടങ്ങിയതോടെ പാരിതോഷികം പ്രഖ്യാപിച്ച തുക ഇവര്‍ക്ക് തന്നെ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button