കൊല്ലം: കോവിഡ് 19 സ്ഥിരീകരിച്ച കൊല്ലം പ്രക്കുളം സ്വദേശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ 41 പേരെ ഹൈ റിസ്‌ക് പട്ടികയിലുള്‍പ്പെടുത്തി. അടുത്തിടപഴകിയ 10 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. രോഗിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍, രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ സ്രവം പരിശോധനക്കായി അയച്ചു.
ഇയാള്‍ ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് നിരത്തിലിറങ്ങിയവരുടെ എണ്ണം വളരെ കുറവായിരുന്നു.
Post Your Comments