കറാച്ചി: ലോകത്ത് മഹാമാരിയായി കോവിഡ് പടർന്നു പിടിക്കുകയാണ്. ആഗോളതലത്തിൽ മരണം 26000 കഴിഞ്ഞു. ഇതിനിടയിൽ ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ് ബാധിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ലണ്ടൻ ആസ്ഥാനമായുള്ള വാർത്താ മാധ്യമ സംഘടന പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് നോവൽ വൈറസ് ബാധിച്ചുവെന്ന് വാർത്തയും കൊടുത്തു.
തുടർന്ന്, പിടിഐ സെനറ്റർ ഫൈസൽ ജാവേദ് ഖാൻ ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞു. ന്യൂസ് നെറ്റ്‌വർക്കിനോട് വാർത്ത തിരുത്താൻ ആവശ്യപ്പെട്ടു. “പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോവിഡ് -19 പോസിറ്റീവ് ആണെന്ന് പ്രചരിച്ച വാർത്ത ശരിയല്ല. വ്യാജ പ്രചരണം നടത്തുന്നത് ഒഴിവാക്കുക”. പാകിസ്ഥാൻ രാഷ്ട്രീയ പ്രതിനിധി പ്രതികരിച്ചു.
അതേസമയം, 1363 കൊറോണ വൈറസ് കേസുകൾ പാകിസ്ഥാൻ സ്ഥിരീകരിച്ചു. സിന്ധ് പ്രവിശ്യയിൽ 440, ഇസ്ലാമാബാദിൽ 27, ഖൈബർ പഖ്തുൻഖ്വയിൽ 180, പഞ്ചാബിൽ 490, ബലൂചിസ്ഥാനിൽ 133, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 93 കേസുകൾ. ഇതിൽ 11 പേർ മരിക്കുകയും 23 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
Imran khan test positive for corona virus #CoronaLockdown pic.twitter.com/FQQxuMcxbf
— Abdullah Manzoor (@abdullahirsh) March 27, 2020
Post Your Comments