കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. വീഡിയോവഴി ബന്ധുക്കളെ മൃതദേഹം കാണിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്കാരച്ചടങ്ങുകള്‍ നടത്തുകയെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് സ്ഥിതി സങ്കീര്‍ണമാക്കുകായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്കാരച്ചടങ്ങുകള്‍ നടത്തുക. മൃതദേഹം പൂര്‍ണമായും ചോര്‍ച്ചരഹിതമായ (ലീക്ക് പ്രൂഫ്) പ്രത്യേക ബോഡി ബാഗില്‍ പൊതിഞ്ഞ ശേഷമേ സംസ്‌കാരത്തിനു നല്‍കുകയുള്ളു.
ചടങ്ങുകള്‍ക്കു ശേഷം സെമിത്തേരി ശ്മശാന ജീവനക്കാരും ബന്ധുക്കളും സോപ്പു ലായനി ഉപയോഗിച്ച് നന്നായി കൈ കഴുകണം. മൃതദേഹം ഇറക്കിയ ശേഷം ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് മൃതദേഹം കൊണ്ടുപോകുന്ന വാഹനം തുടച്ചു വൃത്തിയാക്കണമെന്നും നിർദേശമുണ്ട്.
Post Your Comments