Latest NewsKeralaNews

അടുത്തു ഇടപഴകിവർ ജാ​ഗ്രത പാലിക്കണം; കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവിന് ഇടുക്കിയിലെ ജനങ്ങളോട് പറയാനുള്ളത്

തൊടുപുഴ: വ്യാഴാഴ്‌ചയാണ്‌ ഇടുക്കി സ്വദേശിയായ കോൺഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ കോൺഗ്രസ് നേതാവിന് ഇടുക്കിയിലെ ജനങ്ങളോട് പറയാനുള്ളത് ഇതാണ് “ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം ജാഗ്രത പാലിക്കണം” ജനങ്ങളോട് മുൻകരുതലെടുക്കണമെന്നാണ് നിലവിൽ ആശുപത്രിയിലെ ഐസൊലേഷൻ റൂമിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്.

പ്രമുഖ കോൺ​ഗ്രസ് നേതാക്കളും നിരവധി എംഎൽമാരും ഇദ്ദേഹവുമായി ഈ കഴിഞ്ഞ ആഴ്ചകളിൽ അടുത്തിടപഴകിയതായുള്ള വിവരം പുറത്തു വന്നിരുന്നു. ഇവരെല്ലാം ഇപ്പോൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. ഇദ്ദേഹത്തിന് എങ്ങനെയാണ് കൊവിഡ് രോ​ഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോ​ഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ടവരേയും പോയ സ്ഥലങ്ങളും കണ്ടെത്തിയും പരിശോധിച്ചും രോ​ഗകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്.

പൊതുപ്രവർത്തകനായതിനാൽ ഈ മൂന്നാഴ്ചയിൽ ബന്ധപ്പെട്ട എല്ലാവരെയും എനിക്ക് ഓർത്തെടുക്കാനാകുന്നില്ല. ചില ദിവസങ്ങളിൽ 150 മുതൽ 200 കിലോമീറ്റ‍ർ വരെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് പറഞ്ഞപ്പോൾ മാത്രമാണ് തനിക്ക് രോ​ഗമുണ്ടെന്ന വിവരം അറിഞ്ഞത്. കോൺഗ്രസ് നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button