കാസർകോട്: കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് മാസ്ക് കൈമാറി മടങ്ങുകയായിരുന്ന സന്നദ്ധ പ്രവർത്തകനെ പോലീസ് മർദിച്ചതായി പരാതി. കൊറോണ സെൽ വളന്റിയറായ ഉദുമ ബേവൂരി സ്വദേശിയായ അമോഷ് കെ അഭിമന്യുവാണ് പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായത്. ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോട്ടെ ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊലീസുകാർക്കായുള്ള മാസ്‌കുകള്‍ ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന് കൈമാറി തിരിച്ച് വരുന്നതിനിടെ പോലീസ് മർദിക്കുകയായിരുന്നുവെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.
Post Your Comments