കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ നടപടികളുടെ 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലെ കോണ്ടം വിൽപ്പന വൻതോതിൽ കൂടിയെന്ന് റിപ്പോർട്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ കോണ്ടം വില്പനയിൽ 50 ശതമാനം വരെ വർധന ഉണ്ടായി എന്നാണ് വ്യാപാരികൾ പറയുന്നത്. ജിമ്മുകൾ, പാർക്കുകൾ, തീയേറ്ററുകൾ തുടങ്ങിയവ അടച്ചിട്ടതും,നിരവധി കോർപ്പറേറ്റ് കമ്പനികൾ വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചതിനും പിന്നാലെ ജനങ്ങൾ ഭക്ഷണവും, ഹൈജീനിക് ഉത്പന്നങ്ങളും സംഭരിക്കാൻ ആരംഭിച്ചതിനോടൊപ്പമാണ് കോണ്ടം വിൽപ്പനയും വർദ്ധിച്ചത്.
മൂന്ന് ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതലായി എത്തിയിരുന്നതെങ്കിൽ ഇപ്പോൾ 10 മുതല്‍ 20 ഉറകൾ വീതമുള്ള വലിയ പാക്കറ്റുകളുടെ വിൽപ്പനയാണ് വർധിച്ചിരിക്കുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മരുന്നുകൾ വാങ്ങുന്നത് പോലെ ആളുകൾ കോണ്ടം വാങ്ങുന്നതിനാൽ താൻ 25 ശതമാനം സ്റ്റോക്ക് വർധിപ്പിച്ചെന്നാണ് വ്യാപാരിയായ അജയ് സബ്രാവാൾ പറയുന്നത്. വില്പനയിൽ വർധനവുണ്ടായതോടെ ഇപ്പോൾ വ്യാപാരികൾ കൂടുതൽ സംഭരണത്തിനുള്ള ശ്രമത്തിലാണ്.
Post Your Comments