![BREAKING-NEWS](/wp-content/uploads/2019/11/BREAKING-NEWS-03-11.11.jpg)
എറണാകുളം :സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 69 വയസു പ്രായമുള്ള എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 16-നാണ് ഇദ്ദേഹം ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്.22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ തീവ്ര പരിചപണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Also read : കൊറോണ വൈറസ് രണ്ടാം ഘട്ടം തടയുകയാണ് ലക്ഷ്യം; യു കെ സ്വീകരിക്കുന്ന നടപടി ഇങ്ങനെ
ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് രോഗത്തിന് ചികിത്സയിൽ ആണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. അതോടൊപ്പം തന്നെ എയര്‍പോര്‍ട്ടിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനായി വിളിച്ച ടാക്സി ഡ്രൈവറും കൊവിഡ് പൊസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിൽ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗ ബാധിതനായി മരിച്ച ആൾ താമസിച്ച ഫ്ലാറ്റിലെ ആളുകളേയും നിരീക്ഷണത്തിലാക്കി.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും. മരണാനന്തര ചടങ്ങുകൾക്ക് അടക്കം കർശന നിയന്ത്രണം വേണമെന്ന് നിർദേശിച്ചാണ് മൃതദേഹം വിട്ടുകൊടുത്തിട്ടുള്ളത്. അതീവ ജാഗ്രത പാലിക്കണം. . സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനാകു. ഇവരെല്ലാം പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments