Latest NewsNewsIndia

കോവിഡ് 19 ; ആറ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ആറ് കൊവിഡ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു. വൈറസ് ബാധിതരില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ നാഗ്പുരിലും ആണ്. ഓരോദിവസവും കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കകള്‍ ഉണര്‍ത്തുന്നെണ്ടെങ്കിലും കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് ഉടനീളം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടത്തും പൊലീസും ജനങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലവിലുണ്ട്. ജനങ്ങളെ മര്‍ദ്ദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന് മഹാരാഷട്ര പൊലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഇന്നലെ മാത്രം 39 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത്. ഇതില്‍ 34 ഉം കാസര്‍കോട് നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button