News

ഏതു സാഹചര്യവും നേരിടാൻ സജ്ജം, കാസർകോട്ട് നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ്19 രോഗബാധ സംബന്ധിച്ച് സ്ഥിതി കൂടുതൽ ഗൗരവതരമായാൽ ഏതു സാഹചര്യത്തെയും നേരിടാൻ നാം സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട്ട് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവിടെ നിലവിലുള്ള നിയന്ത്രണങ്ങൾ ഇനിയും ശക്തമാക്കുമെന്നും രോഗം മൂർച്ഛിച്ച ആളുകളെ ചികിത്സിക്കുന്നതിന് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയെ സജ്ജീകരിച്ച് കോവിഡ് ആശുപത്രിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവിടെ 200 കിടക്കകളും 40 ഐസിയു കിടക്കകളും 15 വെന്റിലേറ്ററുകളും ഉണ്ട്. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. അവിടെ ടെസ്റ്റിങ് സൗകര്യം പ്രയോജനപ്പെടുത്താൻ ഐ.സി.എം.ആറിന്റെ അനുമതിക്കായി ശ്രമിക്കുന്നുണ്ട്. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടത്തെ അതിവേഗം കോവിഡ് ആശുപത്രിയാക്കും. അവലോകന യോഗത്തിൽ ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കാം എന്ന അഭിപ്രായം ഉയർന്നു. ഡ്രഗ്സ് കൺട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങാൻ നടപടി സ്വീകരിക്കും.

Read also: രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്; പക്ഷേ മറ്റുപലരെയും നമ്മൾ മറക്കുന്നുവെന്ന് മോഹൻലാൽ

കാസർകോട്ട് സർക്കാർ സംവിധാനങ്ങളും ജനങ്ങളും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നും മുംബൈ, ഡെൽഹി തുടങ്ങി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നും എത്തിയവർ വീടുകളിൽ തന്നെ കഴിയണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പ്രത്യേക കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ ഏർപ്പാടാക്കണം. വിദേശങ്ങളിൽനിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയവരും കുടുംബാംഗങ്ങളും നിർബന്ധിത ഐസൊലേഷന് വിധേയമാകണം.60 വയസ്സിനു മുകളിലുള്ളവർ വീട്ടിനുള്ളിൽ തന്നെ കഴിയണം. അവരുമായി മറ്റാരും തുടർച്ചയായ സമ്പർക്കം പുലർത്താൻ പാടില്ല. പ്രമേഹം, രക്തസമ്മർദം, അർബുദം, വൃക്കരോഗം, തുടർചികിത്സ ആവശ്യമായ മറ്റേതെങ്കിലും അസുഖങ്ങൾ എന്നിവയുള്ളവർ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button