ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ മതം പറഞ്ഞു പൗരത്വം നല്‍കുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് തന്റെ നിലപാട് തന്നെ തിരിച്ചടിക്കുന്നു. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് അഫ്ഗാനിലുള്ള സിഖ് കുടുംബങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരണമെന്നും അവരെ രക്ഷപെടുത്താന്‍ എങ്ങനെ എങ്കിലും വിമാനം അയക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോട് അമരീന്ദര്‍ സിങ്ങിനോടുള്ള അഭ്യര്‍ഥന.
ഇതോടെ പ്രതികരണവുമായി നിരവധി പേരാണ് അമരീന്ദർ സിങിന്റെ ട്വീറ്റിന്റെ അടിയിൽ എത്തിയത്. പൗരത്വ നിയമ ഭേദഗതയില്‍ ഇതര രാജ്യങ്ങളിലെ ചില മതക്കാരെ സംരക്ഷിക്കും എന്ന് ഭാരത സര്‍ക്കാര്‍ പറഞ്ഞതിനെ നഖശിഖാന്തം എതിര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇപ്പോള്‍ എന്തിനാണ് സിഖുകാര്‍ എന്ന മതം മാത്രം പറയുന്നതെന്നാണ് ചോദ്യം. പഞ്ചാബ് സ്വദേശികളായ മറ്റു മതക്കാരെ രക്ഷിക്കേണ്ടേ എന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നു ചിലര്‍ ചോദിക്കുന്നു .
Dear @DrSJaishankar, there are a large number of Sikh families who want to be flown out of Afghanistan. Request you to get them airlifted at the earliest. In this moment of crisis, it’s our bounden duty to help them.
— Capt.Amarinder Singh (@capt_amarinder) March 28, 2020
സംസ്ഥാനത്തെ മുഖ്യമന്ത്രി പറയേണ്ടിയിരുന്നത് പഞ്ചാബ് സ്വദേശികളെ രക്ഷിക്കണം എന്നാണെന്നും സിഖ് മതക്കാരെ മാത്രം രക്ഷിക്കണം എന്നായിരുന്നില്ല എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം അഫ്ഗാനില്‍ യാത്ര പോയ സിഖുകാരാണോ അതു അവിടെ വസിക്കുന്ന സിഖുകാരണോ എന്നു അമരീന്ദര്‍ സിങ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments