ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലായിരുന്ന മൂന്ന് പേർ മരിച്ചു. 66 വയസുകാരനും, 24 കാരനായ യുവാവും, രണ്ടു വയസുളള കുട്ടിയുമാണ് മരിച്ചത്. 66 വയസുകാരന് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. 24കാരന് ന്യൂമോണിയയും രക്തസംബന്ധമായ അസുഖങ്ങൾ നേരിട്ടിരുന്നു. രണ്ടു വയസുകാരന്‍ അസ്ഥിരോഗത്തിന് ചികിത്സയിലായിരുന്നു. അതേസമയം ഇവരുടെ കൊറോണ വൈറസ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments