പകരം വയ്ക്കാനില്ലാത്ത തരം മനുഷ്യത്വപരമായ പ്രവർത്തനത്തിനു ഉത്തമ ഉദാഹരണമായി വിപ്രോ ചെയർമാൻ അസിം പ്രേംജി. തന്റെ കമ്പനി ഓഹരിയുടെ 34 ശതമാനവും സന്നദ്ധപ്രവർത്തനങ്ങൾക്കായി ദാനം ചെയ്യുന്നു. ഇദ്ദേഹം ഇപ്പോൾ 52, 750 കോടി പണത്തിന് ആവശ്യമുള്ളവർക്കായി നൽകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുവരെയായി 1,45,000 കോടി രൂപ ദാനം നൽകിയിട്ടുണ്ട്.
Also read : ലോക്ക് ഡൗണ്‍: നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം; സംസ്ഥാനത്തെ സ്‌കൂളുകള്‍ താത്കാലിക അടുക്കളകളാക്കി മാറ്റി
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണവും സമത്വവും ലക്ഷ്യമിട്ടു വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന മേഖലയ്ക്ക് ആണ് പ്രേംജി പണം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുമായി ചേർന്നു ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പകരം വയ്ക്കാനില്ലാത്ത തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങളാണ് അസിം പ്രേംജി ചെയ്യുന്നതെന്നു വ്യവസായി ആയ കിരൺ മസുംദർ പറയുന്നു. നമ്മളെ എല്ലാം വളരെയധികം പ്രചോദിപ്പിക്കുന്ന മനുഷ്യനാണ് അദ്ദേഹം. നമുക്ക് അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കാമെന്നും ദ്ദേഹമാണ് യഥാർഥ രാജ്യ നിര്‍മാതാവ് എന്നാണ് എനിക്ക് തോന്നുന്നതെന്നും കിരൺ മസുംദർ പറഞ്ഞു.
Post Your Comments