KeralaLatest NewsIndia

കൊല്ലത്ത് പോലീസുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; വിദ്യാര്‍ത്ഥി പോലീസ് കസ്റ്റഡിയില്‍

കണ്ണിൽ ആഴത്തിൽ മുറിവേറ്റ സന്തോഷ് വര്‍ഗ്ഗീസിനെ ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പ്രതി കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരൻ കമ്പി കുത്തിക്കയറ്റിയത്.ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. വാളകം ഇരണൂര്‍ സ്വദേശിയാണ് അക്രമം കാട്ടിയത്.

അയല്‍വാസിയായ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന വിദ്യാർത്ഥി പെണ്‍കുട്ടികള്‍ കുളിയ്ക്കുമ്പോള്‍ ഒളിഞ്ഞുനോട്ടം ഉള്‍പ്പടെ ചെയ്യുമായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ്. ജനലിലെ കര്‍ട്ടന്‍ നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്പി കൊണ്ട് സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണില്‍ കുത്തിയത്.

കോറോണ പരിശോധനയ്ക്കായി ചൈന നൽകിയ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല: തിരിച്ചയച്ച്‌ സ്‌പെയിന്‍

കണ്ണിൽ ആഴത്തിൽ മുറിവേറ്റ സന്തോഷ് വര്‍ഗ്ഗീസിനെ ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് പതിനാറുകാരനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button