Latest NewsKeralaNews

രാജ്യദ്രോഹത്തിനു അറസ്റ്റ് ചെയ്യും ‘പു@#ച്ചി മോനെ… ! റോഡില്‍ യുവാക്കളെ മര്‍ദ്ദിക്കുന്നത് വീട്ടുമുറ്റത്ത് നിന്ന് നോക്കി നിന്നയാളെ പോലീസ് സംഘം ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി

വടക്കാഞ്ചേരി• ലോക് ഡൗണില്‍ പുറത്തിറങ്ങിയ യുവാക്കളെ മര്‍ദ്ദിക്കുന്നത് സ്വന്തം വീട്ടുമുറ്റത്ത് നിന്ന് നോക്കി നിന്നയാളെ പോലീസ് പോലീസ് സംഘം ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി. വീടിന് സമീപത്തുള്ള റോഡില്‍ ബൈക്കിലെത്തിയ ചെറുപ്പക്കാരെ മര്‍ദ്ദിക്കുന്നത് നോക്കി നിന്ന തന്നെ മൊബൈലില്‍ വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് തൃശൂര്‍ വടക്കാഞ്ചേരി പോലീസ് ഭീഷണിപ്പെടുത്തിയെന്ന് സുപ്രീംകോടതി അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് പ്രമോദ് പുഴങ്കര പറയുന്നു.

ഫോണ്‍ വിളിച്ചുകൊണ്ടിരിക്കെ ബഹളം കേട്ടാണ് പുറത്തേക്ക് ഇറങ്ങിയത്. ആ ഫോൺ കട്ട് ചെയ്യുകയും പിന്നെ വിളിക്കാം എന്ന് ഫോണിൽ പറയുകയും ചെയ്യുന്ന നേരത്ത്’ പോടാ, വീഡിയോ എടുക്കല്ലെടാ,കേറിപ്പോടാ’ എന്നൊക്കെ അലറി ഒരു സിവില്‍ പോലീസ് ഓഫീസര്‍ തുടർച്ചയായി വീട്ടിലേക്ക് കയറും എന്ന മട്ടിൽ ഭീഷണിപ്പെടുത്തിയത്. വീഡിയോ എടുത്താൽത്തന്നെ എന്താണ് കുഴപ്പം എന്ന് ഞാൻ തിരിച്ചു ചോദിച്ചതോടെ പുണ്ടച്ചി മോനെ, നിന്നെ എടുത്തോളാം, രാജ്യദ്രോഹക്കുറ്റത്തിന് പൊക്കും തുടങ്ങിയ അസഭ്യവാക്കുകളും ഭീഷണിയും ചേർത്താണ് പൊലീസ് നേരിട്ടത്. അതെ സമയം പൊലീസ് വണ്ടിയുടെ ഡ്രൈവർ തന്റെ ചിത്രം എടുക്കുകയും ചെയ്തു. തിരിച്ചു വരുമ്പോൾ കാണാം എന്ന് വീട്ടുപേര് ഉറക്കെപ്പറഞ്ഞുകൊണ്ട് അതിന്റെ ചിത്രവുമെടുത്ത് അറസ്റ്റ് ചെയ്യും എന്ന ഭീഷണിയുമായാണ് പോയതെന്നും പ്രമോദ് പറയുന്നു.

തന്റെ മാതാപിതാക്കളും മകനും നില്‍ക്കെയാണ് പോലീസ് അസഭ്യം പറഞ്ഞതെന്നും ഒരു പൗരന്റെ വീട്ടുപടിക്കൽ വന്ന് ഈ ഘട്ടത്തിൽ ഇത്തരത്തിൽ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്യുന്നത് എന്ത് തരത്തിലുള്ള സന്ദേശമാണ് നൽകുന്നതെന്നും പ്രമോദ് ചോദിക്കുന്നു.

വീട്ടിനകത്തുള്ള മനുഷ്യരെ തെറി പറയുന്നതും രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കും പുണ്ടച്ചി മോനെ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനോടാണ് ജീവൻ രക്ഷ മരുന്നുകൾ അടക്കമുള്ള സഹായങ്ങൾ വിളിച്ചു ചോദിക്കേണ്ടത് പോലുമെന്നും പ്രമോദ് പറയുന്നു.

പ്രമോദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

“രാജ്യദ്രോഹത്തിനു” അറസ്റ്റ് ചെയ്യും “പുണ്ടച്ചി മോനെ” എന്ന കൊറോണ സന്ദേശവുമായാണ് ഇപ്പോൾ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പോലീസ് സംഘം വീട്ടിനുള്ളിൽ ഇരുന്ന എന്നെ പുറത്തുവന്ന് ആശംസിച്ചത്. ഇന്ന് ഏതാണ്ട് 11.35 am നു വീടിനു പുറത്തു വലിയ ബഹളം കേട്ടാണ് ഞാൻ വീടിനകത്തു നിന്നും പുറത്തു നോക്കിയത്. ഒരു സ്‌കൂട്ടറിൽ വന്ന രണ്ടു ചെറുപ്പക്കാരെ പോലീസ് ചാടിയിറങ്ങി തടഞ്ഞു നിർത്തി ആക്രോശങ്ങളോടെ ലാത്തികൊണ്ട് അടിക്കുന്നതാണ് കണ്ടത്. ഇറങ്ങി വരുന്ന സമയത്ത് ഞാൻ ഒരു ഫോൺ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ ഫോൺ കട്ട് ചെയ്യുകയും പിന്നെ വിളിക്കാം എന്ന് ഫോണിൽ പറയുകയും ചെയ്യുന്ന നേരത്ത് ” പോടാ, വീഡിയോ എടുക്കല്ലെടാ,കേറിപ്പോടാ” എന്നൊക്കെ അലറിയാണ് ഒരു സിവില്‍ പോലീസ് ഓഫീസര്‍ തുടർച്ചയായി വീട്ടിലേക്ക് കയറും എന്ന മട്ടിൽ ഭീഷണിപ്പെടുത്തിയത്. വീഡിയോ എടുത്താൽത്തന്നെ എന്താണ് കുഴപ്പം എന്ന് ഞാൻ തിരിച്ചു ചോദിച്ചതോടെ പുണ്ടച്ചി മോനെ, നിന്നെ എടുത്തോളാം, രാജ്യദ്രോഹക്കുറ്റത്തിന് പൊക്കും തുടങ്ങിയ അസഭ്യവാക്കുകളും ഭീഷണിയും ചേർത്താണ് പൊലീസ് നേരിട്ടത്. അതെ സമയം പൊലീസ് വണ്ടിയുടെ ഡ്രൈവർ എന്റെ ചിത്രം എടുക്കുകയും ചെയ്തു. തിരിച്ചു വരുമ്പോൾ കാണാം എന്ന് വീട്ടുപേര് ഉറക്കെപ്പറഞ്ഞുകൊണ്ട് അതിന്റെ ചിത്രവുമെടുത്ത് അറസ്റ്റ് ചെയ്യും എന്ന ഭീഷണിയുമായാണ് ഇപ്പോൾ പോയത്.

രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് പിടിയിലായി കയറിപ്പോകാൻ തയ്യാറാണ് എന്ന് സവിനയം അറിയിക്കുന്നു. പ്രായമായ എന്റെ മാതാപിതാക്കളും എന്റെ മകനും നിൽക്കവെയാണ് റോഡിൽ നിന്നും പുണ്ടച്ചി മോനെ തുടങ്ങിയ ജനമൈത്രി പൊലീസ് സുഭാഷിതമുണ്ടായത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പൊലീസ് ഏമാന്മാരെയും കാത്തുകൊണ്ട് രാജ്യദ്രോഹി വീട്ടിലുണ്ട്. സ്വാഗതം.

ഒരു പൗരന്റെ വീട്ടുപടിക്കൽ വന്ന് ഈ ഘട്ടത്തിൽ ഇത്തരത്തിൽ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്യുന്നത് എന്ത് തരത്തിലുള്ള സന്ദേശമാണ് നൽകുന്നത്? വീട്ടിനകത്തുള്ള മനുഷ്യരെ തെറി പറയുന്നതും രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കും പുണ്ടച്ചി മോനെ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനോടാണ് ജീവൻ രക്ഷ മരുന്നുകൾ അടക്കമുള്ള സഹായങ്ങൾ വിളിച്ചു ചോദിക്കേണ്ടത് പോലും.

രാജ്യദ്രോഹത്തിന്റെ ഭാഷ എത്ര വേഗമാണ് രാജ്യം മുഴുവൻ പരക്കുന്നത് എന്നുകൂടി ഓർമ്മിപ്പിക്കുന്നു.

https://www.facebook.com/pramod.puzhankara/posts/3441223172571520

shortlink

Related Articles

Post Your Comments

Related Articles


Back to top button