KeralaLatest NewsNews

ലോക് ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ സമൂഹമാധ്യമങ്ങളില്‍ പകര്‍പ്പവകാശ ലംഘനം വ്യാപകം :പിടിച്ചാല്‍ ശിക്ഷ

കൊച്ചി : ലോക് ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ സമൂഹമാധ്യമങ്ങളില്‍ പകര്‍പ്പവകാശ ലംഘനം വ്യാപകം :പിടിച്ചാല്‍ ശിക്ഷ. മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പ്രധാന രചനകളാണ് പിഡിഎഫും ഓഡിയോ ബുക്കുകളുമായി പ്രചരിക്കുന്നത്.
ഒ.വി. വിജയന്‍, എം.ടി.വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍, ടി.പത്മനാഭന്‍ തുടങ്ങിയവരുടെ രചനകളും കൂട്ടത്തിലുണ്ട്. ഇതിന് പുറമെയാണ് ഓഡിയോ ബുക്കുകളുടെ വിതരണം. ഇതിനിടെ വ്യാജ ഓഡിയോ ബുക്ക് പ്രചരിപ്പിച്ച ദി ഡെയ്‌ലി ന്യൂസ് യൂടുബ് ചാനലിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.

വ്യാപകമാകുന്ന പകര്‍പ്പവകാശ ലംഘനത്തിനെതിരെ ആള്‍ കേരള പബ്‌ളിഷേഴ്‌സ് ആന്റ് ബുക്ക് സെല്ലേഴ്‌സ് അസോസിയേഷനാണ് രംഗത്ത് വന്നത്. കോപ്പിറൈറ്റുള്ള പുസ്തകങ്ങളുടെ പിഡിഎഫ് വിതരണം ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരം പ്രവണതകള്‍ പുസ്തക-വിതരണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് എഴുത്തുകാര്‍ക്ക് ലഭിക്കേണ്ട റോയല്‍റ്റി തുകയെയും ബാധിക്കും.

പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നത് കണ്ട് പൊലീസ് കേസ് എടുത്താല്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും നല്‌കേണ്ടി വരുന്ന കുറ്റകൃത്യമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button