എറണാകുളം: ലോക്ക്ഡൗണിനിടെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി യുവാവ് തട്ടികൊണ്ടുപോയി. എറണാകുളം മൂവാറ്റുപ്പുഴയിലാണ് സംഭവം. എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവാണ് വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. അന്വേഷണത്തിനൊടുവിൽ ഇവരെ കുമരകത്ത് നിന്നും പിടികൂടി. സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നു യുവാവ് പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ കാരണം, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, പൊലീസുകാര്‍ക്ക് മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോകേണ്ടതായി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments