Latest NewsNewsIndiaInternational

കോവിഡ് 19 : രാജ്യാന്തര വി​മാ​ന സ​ര്‍​വീ​സു​ക​ൾ റദ്ദാക്കിയത് നീട്ടി

ന്യൂ​ഡ​ല്‍​ഹി: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വി​മാ​ന സ​ര്‍​വീ​സു​ക​ൾ റദ്ദാക്കിയത് നീട്ടി. 21 ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​ത്  ഏപ്രിൽ ​ 14 വ​രെയാണ് നീ​ട്ടിയത്. രാ​ജ്യ​ത്ത് നി​ന്നു പു​റ​ത്തേ​ക്കും തിരിച്ചുമുള്ള എ​ല്ലാ ത​രം രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളും ഇപ്പോൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ൾ 31 വ​രെ​ റദ്ദാക്കിയിട്ടുണ്ട്. ഇ​തും നീ​ട്ടി​യേ​ക്കു​മെ​ന്നാണ് സൂ​ച​ന. ച​ര​ക്ക് വി​മാ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കി​ല്ല.

Also read : കൊറോണ വിപത്തില്‍ നിന്നും മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഒ​ന്നി​ച്ചു പോ​രാ​ടാ​ന്‍ ജി.-20 ​ : സൗദിരാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ്

അതേസമയം ട്രെ​യി​ന്‍, മെ​ട്രോ, അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം കൊവിഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​ത്തി​വച്ചിരിക്കുന്നു. ​കൊവിഡ് 19 ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തു​ക, ടൂ​റി​സ്റ്റ് വീ​സ​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തു​ക, എ​ല്ലാ പൊ​തു പ​രി​പാ​ടി​ക​ളും നി​രോ​ധി​ക്കു​ക എ​ന്നി​വ​യ​ട​ക്കം വൈറസ് വ്യാപനം തടയുന്നതിനുള്ള നി​ര​വ​ധി മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​കളാണ് രാജ്യം സ്വീ​ക​രി​ച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button