Latest NewsUAENewsGulf

യുഎഇയില്‍ കോവിഡ് ബാധ വ്യാപിയ്ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ ശുചീകരണ യജ്ഞം

അബുദാബി : യുഎഇയില്‍ കോവിഡ് ബാധ വ്യാപിയ്ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ ശുചീകരണ യജ്ഞം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് രാജ്യത്തെ പ്രധാന റോഡുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ യജ്ഞം നടത്തുന്നത്. ഇന്ന് രാത്രി മുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

കോവിഡ്-19 : രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കാന്‍ ഉത്തരവിട്ട് യുഎഇ മന്ത്രാലയം : ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം ഇന്ന് രാത്രി മുതല്‍ നിര്‍ത്തി വെയ്ക്കാന്‍ യുഎഇ മന്ത്രാലയം ഉത്തരവിട്ടിരുന്നു.

അതേസമയം, കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കാന്‍ യുഎഇ മന്ത്രാലയം ഉത്തരവിട്ടു. മാത്രമല്ല, നിയമലംഘനത്തിന് ഒരു തവണ പിടിക്കപ്പെട്ടയാള്‍ വീണ്ടും പിടിയിലായാല്‍ ഇരട്ടി പിഴ അടപ്പിയ്ക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button