KeralaLatest NewsNews

കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സഹായം : സഹായം ലഭ്യമാകുന്നത് മൂന്ന് ജില്ലകള്‍ക്ക്

 

ന്യൂഡല്‍ഹി : കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സഹായം, മൂന്ന് ജില്ലകള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ സഹായം ലഭ്യമാകുന്നത്. രാഹുല്‍ ഗാന്ധി എം.പി.യുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മോ മീറ്ററുകള്‍ എന്നിവ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് കൈമാറി.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് എം.പി. പ്രതിരോധ സാമഗ്രികള്‍ നല്‍കിയത്. വയനാട് നിയോജക മണ്ഡലത്തിലേക്ക് 20,000 മാസ്‌ക്, 1000 ലിറ്റര്‍ സാനിറ്റൈസര്‍, 50 തെര്‍മോ സ്‌കാനര്‍ എന്നിവയാണ് രാഹുല്‍ഗാന്ധി അടിയന്തരമായി നല്‍കിയത്.

ഇതില്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികള്‍ ആണ് കൈമാറിയത്. 800 മാസ്‌ക്കുകള്‍, 14 തെര്‍മല്‍ സ്‌കാനറുകള്‍, 420 ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവ മലപ്പുറം കളക്ട്രേറ്റിലെത്തി കൈമാറി. ജില്ലക്ക് ആവശ്യമുള്ള വെന്റിലേറ്റര്‍ അടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ രാഹുല്‍ഗാന്ധി എം.പി. ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും എം.എല്‍.എ. എ.പി. അനില്‍കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button