തിരുവനന്തപുരം: മീന്‍ വാങ്ങാന്‍ പാസ് വേണം, ജനങ്ങളുടെ ആവശ്യത്തിന് മുന്നില്‍ അന്തംവിട്ട് പൊലീസ് . ടിവിയിലൂടെ ബെഹ്റ സാര്‍ പറഞ്ഞത് കേട്ടിട്ടണ് ഞങ്ങള്‍ വന്നതെന്ന് പൊതുജനങ്ങളും. അനാവശ്യമായി പുറത്തിറങ്ങരുതെന്നും അവശ്യസര്‍വീസെന്ന പേരില്‍ പുറത്തിറങ്ങുന്നവര്‍ പൊലീസിന്റെ പാസ് ഉപയോഗിക്കണമെന്നുമുള്ള ഡിജിപിയുടെ നിര്‍ദ്ദേശമാണ് പൊലീസുകാര്‍ക്ക് വിനയായി തീര്‍ന്നത്. ഇതോടെ പാല്‍ വാങ്ങാനും മീന്‍ വാങ്ങാനും പുറത്തിറങ്ങിയവരെല്ലാം പൊലീസ് സ്റ്റേഷനു മുന്നില്‍ പാസിനായെത്തി. ഇതുകണ്ട് എന്തെന്നറിയാതെ അന്തംവിട്ടത് സാദാ പൊലീസുകാര്‍. പാസ് നല്‍കാമെന്ന് ഡിജിപി ടിവിയിലൂടെ പറഞ്ഞെന്നും അതു കിട്ടിയാല്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകാമെന്നുമായിരുന്നു പാസിനെത്തിയവരുടെ ന്യായം.
Read Also : ലോക്ഡൗൺ : സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്, വാഹനപരിശോധന കര്‍ശനമാക്കി : പിടിക്കപ്പെട്ടാൽ നടപടിയിങ്ങനെ
അങ്ങനെയൊരു പാസ് നല്‍കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പൊലീസുകാര്‍. ഇതുകേട്ട നാട്ടുകാരാകട്ടെ ഇവരോട് തട്ടിക്കയറി. ടിവിയിലൂടെ ബഹ്റ സാര്‍ പറഞ്ഞല്ലോ, നമ്മള്‍ക്കും പാസ് നല്‍കാമെന്ന്. പിന്നെന്താ നിങ്ങള്‍ക്ക് നല്‍കിക്കൂടേ എന്നായി അടുത്ത ചോദ്യം. നാട്ടുകാരുടെ ചോദ്യംകേട്ട ചില സ്റ്റേഷനുകളിലെ എസ്ഐയും സിഐമാരും മേലുദ്യോഗസ്ഥരെ ഉടന്‍തന്നെ ഫോണില്‍ വിളിച്ചു.
പുറത്തിറങ്ങാന്‍ ജനം പറയുന്ന കാരണങ്ങള്‍ പൊലീസിന് ബോദ്ധ്യമുള്ളവയാണെങ്കില്‍ അവയ്ക്ക് പാസ് അനുവദിക്കണം. അതും നിയന്ത്രിത സമയത്തിലേക്ക് മാത്രമാണ് നല്‍കേണ്ടതെന്നും മേലുദ്യോഗസ്ഥന്‍ മറുപടി നല്‍കി. ഫോണ്‍ വച്ചതോടെ പൊലീസ് നാട്ടുകാരോട് കാര്യം വിശദീകരിച്ചു. എന്നിട്ടും പലര്‍ക്കും വിശ്വസിക്കാനായില്ല. ചിലര്‍ പാസും കൊണ്ടേ പോകൂ എന്ന അവസ്ഥയായിരുന്നു. അവരോട് പൊലീസിന് കയര്‍ക്കേണ്ടിയും വന്നു.
Post Your Comments