KeralaLatest NewsNews

നെല്‍ കര്‍ഷകര്‍ക്ക് സുപ്രധാന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നെല്‍ കര്‍ഷകര്‍ക്ക് സുപ്രധാന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കൊയ്ത്ത് അവശ്യ സര്‍വീസായി പ്രഖ്യാപിച്ചത്. കുട്ടനാട്, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കൊയ്ത്ത് നടക്കേണ്ട സമയമാണിതെന്നും. കൊയ്ത്ത് ഇപ്പോള്‍ തന്നെ നടക്കണം എന്നതിനാല്‍ അത് അവശ്യസര്‍വീസ് ആയി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്താന്‍ കലക്ടര്‍മാരോട് ഏകോപിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊയ്യുന്ന നെല്ല് സംഭരിക്കുന്ന ജോലിക്ക് കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കും. മില്ലുകള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രാദേശികമായി സംഭരിച്ചു സൂക്ഷിക്കും. തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും നെല്ല് സൂക്ഷിക്കാന്‍ ഇടം കണ്ടെത്തണം- അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലമാണെങ്കിലും എല്ലാവരും ഇപ്പോള്‍ വീട്ടിലുളളതിനാല്‍ സ്വന്തമായി ചെറിയ പച്ചക്കറികള്‍ കൃഷി ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നല്ല വേനല്‍ക്കാലമാണെങ്കിലും 21 ദിവസം നാം എല്ലാവരും വീട്ടില്‍ കഴിയുകയാണ്. അപ്പോള്‍ ചെറിയ ചെറിയ പച്ചക്കറി വളര്‍ത്തല്‍ എല്ലാ വീടുകളിലുമാവാം. ഇപ്പോള്‍ കൃഷി ചെയ്യുന്നവര്‍ അതിന്റെ കൂടെ പുതിയ പച്ചക്കറികള്‍ കൂടെ വളര്‍ത്തുന്ന നിലപാട് സ്വീകരിക്കണം- മുഖ്യമന്ത്രി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button