Latest NewsKeralaNews

പെരുവഴിയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു : മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മധുപാൽ

തിരുവനന്തപുരം : ലോക് ഡൗൺ പ്രഖ്യാപനത്തിൽ, അര്‍ദ്ധ രാത്രിയിൽ വഴിയിൽ കുടുങ്ങിയ പെണ്‍കുട്ടികളെ സുരക്ഷിതരായി വീട്ടിലെത്തിച്ച മുഖ്യമന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് പ്രമുഖ നടനും സംവിധായകനുമായ മധുപാൽ. മനുഷ്യൻ അശരണരാവുമ്പോൾ വിളിക്കുന്നത് ദൈവത്തെയാണ്. അരൂപിയായി അത് അഭയം നല്‍കുമോ എന്നറിയില്ല. എന്നാൽ പെരുവഴിയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടുവെന്നും, ഇത് ആലങ്കാരികമായി പറഞ്ഞതല്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നതാണെന്നും മധുപാൽ പറയുന്നു. വാർത്തയുടെ പത്രക്കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു മധുപാലിന്റെ അഭിനന്ദനം.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം,ചുവടെ :

മനുഷ്യൻ അശരണരാവുമ്പോൾ വിളിക്കുന്നത് ദൈവത്തെയാണ്. അരൂപിയായി അത് അഭയം നല്കുമോ എന്നറിയില്ല. എന്നാൽ പെരുവഴിയിൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു. ആ വചനം രൂപമായി അവർക്ക് മുന്നിൽ നിറഞ്ഞു. ഇത് ആലങ്കാരികമായി പറഞ്ഞതല്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മാത്രം തിരിച്ചറിയുന്നതാണ്.
ചൈനയിലെ വുഹാനിൽ രോഗികൾക്ക് ആശ്രയമായ ഡോക്ടർമാരെയും നേഴ്സ് മാരെയും ആ ജനത ആദരപൂർവ്വം യാത്രയാക്കുന്ന ദൃശ്യങ്ങൾ കണ്ടു ദൈവത്തെ മുന്നിൽ കണ്ടത് പോലെ നമസ്കരിച്ചു
ഒരിക്കൽ മാത്രം കിട്ടിയ നിധിപോലുള്ള ജീവനെ രക്ഷിക്കുവാൻ വാക്കാകുന്നത് ഈശ്വരൻ തന്നെയാണ്.  മധുപാൽ  ഫേസ്ബുക്കിൽ കുറിച്ചു.

കൊവിഡ് വൈറസ് ബാധയെ തുടർന്ന് ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് ടെമ്പോയിൽ യാത്ര തിരിച്ച ടാറ്റാ കൺസൾട്ടൻസിയിലെ ജീവനക്കാർക്കാണ് മുഖ്യമന്ത്രി സഹായത്തിനെത്തിയത്. 13 പെണ്‍കുട്ടികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തിയിലേ ഇറക്കാൻ സാധിക്കു എന്ന് ഡ്രൈവർ പറഞ്ഞു. മുത്തങ്ങ ചെക്പോസ്റ്റിന് സമീപം അർധരാത്രി ഇറങ്ങുന്നത് അപകടമാണെന്ന് തോന്നിയതോടെ തോൽപെട്ടിയിലേക്ക് തിരിച്ചു. അറിയാവുന്ന എല്ലാ വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. സംഘത്തിലുണ്ടായിരുന്ന ആതിര മുഖ്യമന്ത്രിയുടെ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. പേടിക്കേണ്ട, പരിഹാരമുണ്ടാക്കാം’ എന്നായിരുന്നു മറുപടി. വയനാട് കലക്ടറെയും എസ്പിയെയും വിളിച്ച് വേണ്ട കാര്യങ്ങൾ ശരിക്കാമെന്ന് ഉറപ്പും നൽകി. സംഘാംഗങ്ങളുടെ ശരീര താപനില പരിശോധിച്ച ശേഷം കോഴിക്കോടേക്കുള്ള വണ്ടിയിൽ. ബുധനാഴ്ച രാവിലെയോടെ എല്ലാവരും സുരക്ഷിതരായി വീടുകളിലെത്തി. നന്ദി പറയാൻ വിളിച്ച പെൺകുട്ടികളോട് 14 ദിവസം നിരീക്ഷണത്തിൽ കഴിയാനായിരുന്നു മുഖ്യമന്ത്രി നൽകിയ നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button