ന്യൂഡല്‍ഹി: ഇന്ത്യയില്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതായി സൂചനകള്‍ നല്‍കി ശാസ്ത്രജ്ഞര്‍.
മാര്‍ച്ച് 2 ന് ഡല്‍ഹിയിലും ഹൈദരാബാദിലും കൊറോണയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെയാണ് രാജ്യം കോവിഡിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി അറിയുന്നത്. അതുവരെ സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങളൊന്നും ഇന്ത്യയില്‍ കണ്ടിരുന്നില്ലെങ്കിലും അത് തടയുവാനുള്ള മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിരുന്നു. ആഗ്രാ, ജയ്പ്പൂര്‍, ഡല്‍ഹി, ഭില്‍വാര, പൂണെ എന്നിവിടങ്ങളിലേക്ക് നാഷണല്‍ സെന്റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോളിന്റെ ടീമുകളെ അയച്ചിരുന്നു.
വിദേശത്തുനിന്നും രോഗബാധയുമായി എത്തുന്ന ഒരാളില്‍ നിന്നും സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കോ രോഗം പടരുന്നതിനെയാണ് സാമൂഹ്യവ്യാപനം എന്നു പറയുന്നത്. ആഗ്രാ, ജയ്പ്പൂര്‍,ഭില്‍വാര (രാജസ്ഥാന്‍) എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യത്തെ സാമൂഹ്യവ്യാപന വാര്‍ത്തകള്‍ എത്തുന്നത്.എന്നാല്‍ ഇവിടെ രോഗബാധിതര്‍ക്ക് രോഗം ബാധിച്ച വഴിയും, അതിന്റെ സ്രോതസ്സും അവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും കണ്ടുപിടിക്കാനായത് സാമൂഹ്യ വ്യാപനം കൂടുതലാകാതെ തടയുവാന്‍ സഹായിച്ചു
സാമൂഹ്യ വ്യാപനം ഏറെയുള്ള മഹാരാഷ്ട്രയിലും കേരളത്തിലും ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ വ്യാപനങ്ങളില്‍ മിക്കതും ഉണ്ടായിട്ടുള്ളത് യാത്രയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ഭൂവിഭാഗത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോ മൈക്രോപ്ലാനുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപീകരിച്ചിട്ടുള്ളത്. അതിനനുസരിച്ച്, രോഗ ബാധസ്ഥിരീകരിച്ച സ്ഥലത്തിനു ചുറ്റുമായും ഫോക്കല്‍ സോണും ബഫര്‍ സോണും നിശ്ചയിക്കും. രാജ്യത്തെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുക എന്നത് തികച്ചും അപ്രായോഗികമായതിനാല്‍, കേരളാ മോഡലിലുള്ള, ഫോക്കല്‍ സോണിലും ബഫര്‍ സോണിലുമുള്ളവരേ പരിശോധനക്ക് വിധേയമാക്കുക എന്ന നയമാണ് ഇപ്പോള്‍ പിന്തുടരുന്നത്.
രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും, ഹൈ-റിസ്‌ക് വിഭാത്തില്‍പ്പെടുന്നവരേയും പരിശോധിക്കും. അത് കൂടാതെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ, ഐസൊലേഷന്‍ ചെയ്ത് പ്രത്യേക നിരീക്ഷണത്തില്‍ വയ്ക്കും. ഇത് വ്യാപനത്തിന്റെ ശൃംഖല പൊട്ടിക്കാന്‍ സഹായിക്കും. ന്യൂമോണിയ പോലുള്ള ശ്വാസകോശ സംബന്ധിയായ രോഗങ്ങളുള്ളവരേയും പ്രത്യേക നിരീക്ഷണത്തിലാക്കും. കാരണം ഇത്തരക്കാര്‍ക്ക് അപകട സാധ്യത കൂടുതലുണ്ട്.
Post Your Comments