ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുന്നു. കേന്ദ്രസര്‍ക്കാറിന്റേതാണ് തീരുമാനം . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഉജ്വല പദ്ധതി പ്രകാരമാണ് സൗജന്യ പാചക വാതക സിലിണ്ടര്‍ നല്‍കുക. രാജ്യത്തെ എട്ട് കോടി ജനങ്ങള്‍ക്ക് ഇതുവഴി സൗജന്യ പാചക വാതക സിലിണ്ടര്‍ ലഭിക്കും. പാവപ്പെട്ടവരെ സഹായിക്കാന്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നേരിട്ടെത്തിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്.
കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, ഉജ്ജ്വല യോജന, ജന്‍ധന്‍ യോജന അക്കൗണ്ടുള്ള വനിതകള്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് കീഴില്‍ വരുന്ന സ്ത്രീകള്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ബാങ്ക് അക്കൗണ്ട് വഴി സഹായം എത്തിക്കുക.
പ്രധാനമന്ത്രി കിസാന്‍ യോജനക്ക് കീഴില്‍വരുന്ന 8.69 കോടി കര്‍ഷകര്‍ക്ക് ഏപ്രില്‍ ആദ്യവാരം 2000 രൂപ നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി 182 രൂപയില്‍ നിന്ന് 202 രൂപയായി ഉയര്‍ത്തി. വയോധികര്‍, വിധവകള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് ആയിരം രൂപ നല്‍കും.
Post Your Comments