കൊച്ചി: കൊച്ചിയില്‍ നാളെ ( മാര്‍ച്ച് 27) മുതൽ അവശ്യ ഭക്ഷ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കാൻ നീക്കവുമായി സപ്ലൈകോ. ഇത് സംബന്ധിച്ച് സ്ഥിരീകരണം സി.എം.ഡി. പി.എം. അലി അസ്ഗര്‍ പാഷ നൽകി.
സൊമോറ്റോയുമായിട്ടാണ് ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യദാതാവായ കരാര്‍ ഒപ്പിട്ടിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ ചുറ്റളവിലാണ് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക.
ALSO READ: ലോക് ഡൗൺ കാലത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉണ്ടാകുമോ? പ്രതികരണവുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍
ഓണ്‍ലൈന്‍ സംവിധാനം തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഇത്തരത്തില്‍ വ്യാപിപ്പിക്കുമെന്ന് അലി അസ്ഗര്‍ പാഷ മാധ്യമങ്ങളോട് പറഞ്ഞു. ഇ-പെയ്‌മെന്റ് വഴിയായിരിക്കും ഇടപാടുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ 40,50 മിനിറ്റുകള്‍ക്കകം വീടുകളില്‍ ലഭ്യമാക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments