കൊല്ലം: വാഹന പരിശോധനയ്ക്കിടയിൽ തടി തപ്പാനായി അളിയൻ മരിച്ചെന്ന് സത്യവാങ്മൂലം നൽകി യുവാവ്. ചവറയിലാണു സംഭവം. തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയിൽ താമരക്കുളത്തേക്കു പോയ യുവാവാണ് ഇത്തരമൊരു സാഹസം കാണിച്ചത്. ഫോൺ നമ്പർ വാങ്ങി വിളിച്ചപ്പോൾ ‘മരിച്ച’ അളിയൻ ഫോൺ എടുത്തു. ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. യുവാവിനും ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവറായ ആനയറ സ്വദേശിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Post Your Comments