Latest NewsNewsIndia

കൊറോണ വൈറസ് ബാധ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിലേയ്ക്ക് കോടികള്‍ സംഭാവന നല്‍കി സിആര്‍പിഎഫ് ജവാന്‍മാര്‍

33.81 കോടി രൂപയുടെ ചെക്ക് കേന്ദ്രത്തിന് കൈമാറി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് -19 ന്റെ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പാക്കേജിലേക്ക് കോടികള്‍ സംഭാവന നല്‍കി സിആര്‍പിഎഫ് ജവാന്‍മാര്‍. ജവാന്മാരുടെ ഒരു ദിവസത്തെ ശമ്പളമാണ് സാമ്പത്തിക പാക്കേജിലേയ്ക്ക് സംഭാവനയായി നല്‍കിയത്. 33.81 കോടി രൂപയുടെ ചെക്കാണ് സിആര്‍പിഎഫ് ഇന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്.

Read Also : കൊറോണ: രാജ്യത്ത് ഉണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് രാജ്യത്തിനായി ഒന്നിച്ച് നില്‍ക്കാന്‍ കടപ്പെട്ടിരിക്കുകയാണെന്ന് സിആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഏകകണ്ഠമായ തീരുമാനമാണിതെന്നും ജവാന്മാരുടെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമാണിതെന്നും സിആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.

കൊറോണ പ്രതിരോധത്തിനായി 15,000 കോടിയുടെ പാക്കേജ് അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് 15,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

പരിശോധനാ സംവിധാനങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, എന്നിവയ്ക്ക് വേണ്ടിയാണ് 15,000 കോടി രൂപ വിനിയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button