മുംബൈ : കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ ഏവർക്കും പ്രതീക്ഷയുടെ വാക്കുകൾ പങ്കുവെച്ച് ഗായിക ആശാ ഭോസ്ലെ. ഈ പകർച്ചവ്യാധി എത്രത്തോളം ഭീകരമാണെങ്കിലും നാം അതിനെ മറികടക്കും. അധികാരികളിൽ നിന്നു ലഭിച്ചിരിക്കുന്ന നിർദേശങ്ങൾ മാനിച്ച് വീട്ടിൽ തുടരുക.
I’ve lived thru many epidemics including plague, smallpox, TB, polio etc & several wars including world war 2 & though this pandemic is bad, we shall overcome it. Stay home as ordered & we shall be fine @PMOIndia
— ashabhosle (@ashabhosle) March 24, 2020
Also read : കോവിഡ് 19 – ഫലപ്രദമായ മരുന്ന് കണ്ടെത്തി’ എന്ന വാര്‍ത്തകളില്‍ വല്ല സത്യവുമുണ്ടോ? ഡോ.ജിനേഷ് പി.എസ് പറയുന്നത്
നമ്മൾ എല്ലാവരും സുഖമായിരിക്കും,” ആശാ ഭോസ്ലെ ട്വീറ്റ് ചെയ്തു. പ്ലേഗ്, വസൂരി, ടിബി, പോളിയോ തുടങ്ങിയ നിരവധി പകർച്ചവ്യാധികളുണ്ടായ കാലത്തെ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ടെന്നും,കൂടാതെ രണ്ടാം ലോക മഹായുദ്ധകാലത്തെയും നേരിട്ടതിന്റെ അനുഭവമുണ്ടെന്നും ആശാ ഭോസ്ലെ ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിന് പിന്നാലെ നിരവധി പേർ ആശാ ഭോസ്ലെയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി…
Post Your Comments