കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ‘വര്‍ക്ക് ഫ്രം ഹോം രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ. റിലയന്‍സ് ജിയോ 251 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ജി.ബി. ഡേറ്റ കാലാവധിയോട് കൂടി ലഭിക്കും. ഡേറ്റ പൂര്‍ണമായും ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് 64 കെ.ബി. എന്ന കുറഞ്ഞ വേഗത്തിൽ ഇന്റർനെറ്റ് ലഭിക്കും. വോയ്‌സ് കോള്‍, എസ്.എം.എസ്. എന്നീ ഓഫറുകൾ ലഭ്യമല്ല. 249 രൂപ, 444 രൂപ, 549 രൂപ എന്നി മൂന്ന് പ്ലാനുകളും ജിയോ ലഭ്യമാക്കിയിട്ടുണ്ട്.
എയര്‍ടെല്‍ 298 രൂപ (28 ദിവസം), 349 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 698 രൂപ (84 ദിവസം) എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. എല്ലാ പ്ലാനിനും യഥാക്രമം ജി.ബി., 1.5 ജി.ബി, 3 ജി.ബി ഡാറ്റയും സൗജന്യ എസ്.എം.എസും ലഭ്യമാണ്. അതേസമയം ഇന്റര്‍നെറ്റിന്റെ ആവശ്യം വര്‍ധിച്ചതോടെ എയര്‍ടെല്‍ ഡോങ്കിള്‍ ദക്ഷിണേന്ത്യയില്‍ മുഴുവനായി വിറ്റുപോയതായി കമ്പനി അറിയിച്ചു. വോഡഫോണും ഐഡിയയും . 299 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 699 രൂപ (84 ദിവസം) എന്നീ രണ്ട് ജി.ബി ഡാറ്റ പ്ലാനുകളാണ്അവതരിപ്പിച്ചിട്ടുള്ളത്.
Also read : ഇന്ത്യക്കാരിയായ മൂന്നു വയസ്സുകാരിക്ക് കോവിഡ്; വിശദാംശങ്ങൾ പുറത്ത്
ബി.എസ്.എന്‍.എൽ,നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും കണക്ഷന്‍ എടുക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് നല്‍കിയിരിക്കുന്നത്. ഇതിനായി ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ നൽകേണ്ടതില്ല. പത്ത് എം.ബി.പി.എസ്. വേഗതയിൽ അഞ്ച് ജി.ബി. ഡേറ്റയാണ് ഒരു ദിവസം ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. നിലവിലെ ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്ലാന്‍ എടുക്കുന്നതിനായി ‘ബി.ബി.’ എന്ന് ടൈപ്പ് ചെയ്ത് 54141 എന്ന നമ്പറിലേക്കും പുതിയ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ 9400054141 എന്ന നമ്പറിലേക്കും എസ്.എം.എസ് ചെയ്യാവുന്നതാണ്
Post Your Comments