പത്തനംതിട്ട: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണതിൽ വർദ്ധനവ്. കഴിഞ്ഞദിവസങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാഥമിക, രണ്ടാഘട്ട സമ്പര്‍ക്കപട്ടികയില്‍ പെട്ടവര്‍ കൂടി ഉള്‍പ്പെട്ടതോടെ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 7014 ആയി ഉയർന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ 4027 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2500 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
Post Your Comments