ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനം ചെയ്ത് ചൈന. ഡല്‍ഹിയിലെ ചൈനീസ് എംബസി വക്താവാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയത്.
പകര്‍ച്ചവ്യാധിക്കെതിരായ ചൈനയുടെ പോരാട്ടത്തെ ഇന്ത്യന്‍ ജനത പലവിധത്തില്‍ പിന്തുണച്ചിട്ടുണ്ട്. അതിന് തങ്ങള്‍ അഭിനന്ദനവും നന്ദി അറിയിക്കുന്നുവെന്നും ചൈനീസ് വക്താവ് അറിയിച്ചു. ചൈനയില്‍ നിന്നും ഇന്ത്യയ്ക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കഴിവിന്റെ പരമാവധി പിന്തുണയും സഹായവും നല്കാന് തയാറാണ്.
ചൈനയില്‍ 81,000 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. 3,287 പേര് മരണത്തിന് കീഴടങ്ങി. ഇന്ന് ആറ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് മാസ്കുകള്‍, കൈയുറകള്‍ തുടങ്ങി മറ്റ് അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെ 15 ടണ്‍ വൈദ്യസഹായമാണ് ഇന്ത്യ നല്‍കിയിരുന്നത്.
Post Your Comments