Latest NewsNewsInternational

ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്

മോസ്കോ•റഷ്യയില കുറിൽ ദ്വീപുകൾക്ക് സമീപം ബുധനാഴ്ച ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.

ജപ്പാന് വടക്ക് കുറിൽ ശൃംഖലയിൽ സെവേറോയ്ക്ക് 219 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായി ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 56 കിലോമീറ്റർ (37 മൈൽ) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്ററിനുള്ളിൽ അപകടകരമായ സുനാമി തരംഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

മുൻകാലങ്ങളിൽ ഇതേ ശക്തിയില്‍ ഉണ്ടായ ഭൂകമ്പങ്ങള്‍ പ്രഭവകേന്ദ്രത്തിൽ നിന്ന് വളരെ അകലെ സുനാമികൾക്ക് കാരണമായിട്ടുണ്ടെന്നും അപകടത്തിന്റെ തോത് നിർണ്ണയിക്കാൻ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സംഭവം വിശകലനം ചെയ്യുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button