മാഡ്രിഡ്: കൊറോണ മരണം, ചൈനയെ കടത്തിവെട്ടി യൂറോപ്യന്‍ രാജ്യങ്ങള്‍. 24 മണിക്കറിനുള്ളില്‍ മരിച്ചു വീഴുന്നത് ആയിരത്തിനടുത്ത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 738 പേര്‍ കൂടി മരിച്ചതോടെ സ്പെയിനിലെ മരണസംഖ്യ 3434 ആയതായി സര്‍ക്കാര്‍ വെളിപ്പെടുത്തി.
കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ ചൈനയില്‍ 3280 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് – 19 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിട്ടുള്ളത് ആറായിരത്തിലേറെപ്പേര്‍ മരിച്ച ഇറ്റലിയില്‍ നിന്നാണ്.
വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സ്പെയിനില്‍ ഒരു ദിവസംതന്നെ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയയ്തിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. അവിടുത്തെ 47,610 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നുവോ എന്ന് വിലയിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 11 വരെയാണ് സ്പെയിനില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സ്പെയിനില്‍ മരിച്ചവരില്‍ 50 ശതമാനത്തിലേറെയും മാഡ്രിഡ് പ്രദേശത്തുള്ളവരാണ്. 1825 പേര്‍ ഇവിടെ മരിച്ചു. 14597 പേര്‍ക്കാണ് മാഡ്രിഡില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്
Post Your Comments