റിയാദ്: സൗദിയിലെ മൂന്ന് നഗരങ്ങളില്‍ നാളെ മൂന്ന് മണി മുതല്‍ കര്‍ഫ്യൂ. ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയിലെ മൂന്ന് നഗരങ്ങളില്‍ നാളെ മുതല്‍ ഉച്ചക്ക് ശേഷം മൂന്നിന് കര്‍ഫ്യൂ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
മക്ക, മദീന, റിയാദ് എന്നീ നഗരങ്ങളിലാണ് കര്‍ഫ്യൂ ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ ആരംഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ ആറുവരെയാണ് നിരോധനാജ്ഞ. ഈ നഗരങ്ങളിലുള്ളവര്‍ക്ക് പുറത്തേക്ക് പോകാനോ പുറത്തുള്ളവര്‍ക്ക് ഈ നഗരങ്ങളിലേക്ക് പ്രവേശിക്കാനോ അനുവാദമില്ല.
കൊറോണ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കുന്നത്. അതേസമയം, രാജ്യത്തെ 13 പ്രവിശ്യകളിലേക്കുള്ള പൊതുജന സഞ്ചാരവും വിലക്കിയിട്ടുണ്ട്.
.
Post Your Comments