Latest NewsKerala

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വിവാഹം നടത്തി, രണ്ടു പാസ്റ്റർമാർ അറസ്റ്റിൽ

ചെങ്ങന്നൂര്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വിവാഹം നടത്തിയ ചര്‍ച്ച്‌ ഓഫ് ഗോഡ് മുന്‍ ഓവര്‍സീയറും പാസ്റ്ററും അറസ്റ്റില്‍. ചര്‍ച്ച്‌ ഓഫ് ഗോഡ് മുന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ പി ജെ ജെയിംസ്, പാസ്റ്റര്‍ പി എം തോമസ് എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പാണ്ടനാട് കീഴ്വന്മഴി ചര്‍ച്ച്‌ ഓഫ് ഗോഡിന്‍റെ നേതൃത്വത്തില്‍ വധുവിന്‍റെ ഭവനത്തില്‍ വെച്ചായിരുന്നു വിവാഹം.

മുളക്കുഴ സ്റ്റേറ്റ് ഓഫീസിന്‍റെ അറിവോ അനുവാദമോ ഇല്ലാതെ നടത്തിയ ഈ വിവാഹം കീഴ്വന്മഴി ഗില്ഗാല്‍ സഭയിലെ വിശ്വാസികളെ പോലും മറച്ചു വെച്ച്‌ രഹസ്യമായി നടത്തുകയായിരുന്നു. ആള്‍ക്കൂട്ടം കണ്ടു നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ സര്‍ക്കിള്‍ സ്ഥലത്തെത്തി പാസ്റ്റര്‍ പി ജെ ജെയിംസിനെയും പി എം തോമസിനെയും കസ്റ്റഡിയിലെടുത്തത്.

അമേഠിയെ കൈവിടാതെ സ്മൃതി ഇറാനി; കൊറോണക്കാലത്ത് ജനങ്ങളുടെ പട്ടിണിമാറ്റാന്‍ ഒരു കോടി അടിയന്തിര സഹായം

അതേസമയം, കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ച്‌ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button