ഊട്ടി: ചായക്കടയില്‍ വച്ച് കൊറോണയെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ചുമട്ടുതൊഴിലാളിയെ കുത്തികൊന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം. ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഊട്ടിയില്‍ ബേക്കറി തൊഴിലാളിയായ പാലക്കാട് സ്വദേശിയായ ദേവദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചായ കുടിക്കുന്നതിനിടെ കൊറോണയെ പറ്റി സംസാരിക്കുകയും പെട്ടെന്ന് വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ചായക്കടയുടെ മുന്നിലുണ്ടായിരുന്ന പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
Post Your Comments