മുംബൈ : കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണിലും തളരാതെ ഓഹരി വിപണി. വ്യാപാര ആഴ്ചയിലെ മൂന്നാം ദിനം തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 522 പോയിന്റ് ഉയർന്നു 27196ലും നിഫ്റ്റി 151 പോയിന്റ് ഉയർന്നു 7952ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തിലും വിപണിയെ നിക്ഷേപകര്‍ കൈവിട്ടില്ല എന്നത് ഏറെ ആശ്വാസമാണ്. നിഫ്റ്റി ഐടി സൂചിക 1.66 ശതമാനവും ബാങ്ക് സൂചിക 0.35ശതമാനവും സ്മോള്‍ക്യാപ് മിഡക്യാപ് എന്നിവ യഥാക്രമം 045ഉം 0.65ഉം ശതമാനവും നേട്ടം കൈവരിച്ചു.
Also read : കൊറോണ : വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്ക് 21 ദിവസം തടവ്
ഓഹരി വില എട്ടുശതമാനം ഉയര്‍ന്ന് റിലയന്‍സ് ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ,തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, യെസ് ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്
ഏഷ്യന്‍ വിപണികളിലും ഉണര്‍വ് പ്രകടമാണ്. ക്കി, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകളും മികച്ച നേട്ടത്തിലാണ്. യുഎസ് സൂചികയായ നാസ്ഡാക് 8.12ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Post Your Comments