
ടെഹ്‌റാൻ : കൊവിഡ് 19 വൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ഇറാനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരികെ എത്തിച്ചു. 277 ഇന്ത്യക്കാരെ രാജസ്ഥാനിലെ ജോധ്പൂരില്‍ തിരിച്ചെത്തിച്ചത്. ഇവരിൽ അധികവും ലഡാക്കില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്. തിരിച്ചെത്തിയവരെ 14 ദിവസം നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനിൽ 255 ഇന്ത്യക്കാർക്ക് കൊവിഡ് 19 എന്ന വാർത്തകൾ സ്ഥിരീകരിച്ചിരുന്നു. കൂടാതെ മാര്‍ച്ച് 19 ന് ഇറാനില്‍ ഇന്ത്യന്‍ പൗരന്‍ മരിച്ചെന്ന വാർത്തയും വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
Also read :15 കിലോ അരി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും
ലോകത്ത് കൊവിഡ്-19 വൈറസ് ബാധിച്ചവരുടെ 18000 കടന്നു. നാല് ലക്ഷത്തിലേറെ പേർക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 743 പേർ മരിച്ചു, 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ ഇന്ന് മരിച്ചത് 489 പേരാണ് . അമേരിക്കയിൽ രോഗികളുടെ എണ്ണം അരലക്ഷത്തോളമായി എന്നാണ് റിപ്പോർട്ട്.
Post Your Comments