ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊറോണ വൈറസ്ബാധ നിയന്ത്രണാതീതമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്ത് ഇതു വരെ 990 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സിന്ധ്:410, ബലൂചിസ്താന്‍:110, പഞ്ചാബ്:296, കെ-പി: 78, ഗില്‍ഗിത് – ബാര്‍ട്ടിസ്താന്‍: 80, ഇസ്ലാമാബാദ്: 15, പാക് അധീന കശ്മീര്‍: ഒന്ന് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
രോഗവ്യാപനം തടയുന്നതിന് ഏപ്രില്‍ രണ്ട് വരെ പാകിസ്ഥാനില്‍ ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.രാജ്യത്ത് ഇതുവരെ 1000ലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്തതിന് ഇമ്രാന്‍ ഖാനെതിരെ രാജ്യത്തെ ജനങ്ങള്‍ പോലും രംഗത്തെത്തിയിരുന്നു.പാകിസ്ഥാനില്‍ ഏഴ് മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും, തിരിച്ചറിയപ്പെടാതെ പോയ മരണങ്ങള്‍ ഒരുപാട് ഉണ്ടാവാനാണ് സാധ്യത.
യാത്ര പശ്ചാത്തലമില്ലാത്ത രോഗികളില്‍, നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ ബാധിതർക്കായുള്ള ഐസൊലേഷൻ നിർമ്മിക്കാൻ പാകിസ്ഥാൻ അധീന കാശ്മീരിൽ ശ്രമം നടത്തിയെങ്കിലും പ്രദേശവാസികൾ കലാപവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments