ന്യൂഡല്‍ഹി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടിലിയ്ക്കുന്ന ജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍. നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കേന്ദ്രം നിര്‍ദേശിക്കുന്നു. 21 ദിവസം എങ്ങനെ ഫലപ്രദമായി ചെലഴിക്കാം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
ഒരു പുതിയ ശീലം ഉണ്ടാക്കാന്‍ 21 ദിവസം മതി എന്നാണ് ഡോ. മാക്സ്വെല്‍ മാള്‍ട്ട്സ് അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലര്‍ ബുക്ക് ആയ സൈക്കോ സൈബര്‍നെറ്റിക്സില്‍ പറയുന്നത്. അതിനാല്‍ അടുത്ത 21 ദിവസം നല്ല പുതിയ ശീലങ്ങള്‍ പഠിക്കാനായി വിനിയോഗിക്കാം. ഉദാഹരണത്തിന് അതിരാവിലെ എഴുന്നേല്‍ക്കുക, പുതിയ ഡയറ്റ് ആരംഭിക്കുക, ധ്യാനിക്കുക തുടങ്ങിയവ.. നല്ല ശീലങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതില്ല, മോശം ശീലങ്ങളെ ഇല്ലാതാക്കാനും ഈ 21 ദിവസത്തെ ഉപയോഗിക്കാം- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.
21daychallenge എന്ന ഹാഷ് ടാഗിലാണ് പി.ഐ.ബിയുടെ ട്വീറ്റ്. ജനതകര്‍ഫ്യൂ ദിവസവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സമാനമായ ചലഞ്ചുകളുമായി രംഗത്തെത്തിയിരുന്നു.
Post Your Comments