ന്യൂഡല്‍ഹി: ലോക് ഡൗണില്‍ 80 കോടി ജനങ്ങള്‍ക്ക് മൂന്നു രൂപാനിരക്കില്‍ അരി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം . വിശദവിവരങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു.
ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സമില്ലാതെ നടപ്പാകുന്നു എന്ന് കേന്ദ്രം ഉറപ്പാക്കും. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സബ്‌സിഡി നിരക്കില്‍ നല്‍കി വന്നിരുന്ന ഭക്ഷ്യധാന്യങ്ങള്‍ രണ്ട് കിലോയില്‍ നിന്ന് ഏഴ് കിലോ ആയി ഉയര്‍ത്തിയിട്ടുണ്ട്. 80 കോടി ഉപഭോക്താക്കള്‍ക്കാണ് ഇത് മൂലം ഗുണം ലഭിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന സാമ്പത്തിക കാര്യ കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ‘പൊതുവിതരണസംവിധാനം വഴി രാജ്യത്തെ എണ്‍പത് കോടി ആളുകള്‍ക്ക് ഏഴുകിലോ ഭക്ഷ്യധാനം വീതം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്’ എന്നാണ് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്കര്‍ അറിയിച്ചത്.
കിലോയ്ക്ക് 32 രൂപ നിരക്കിലുള്ള അരി സബ്‌സിഡി നിരക്കായ മൂന്ന് രൂപയ്ക്കാകും നല്‍കുക. 27 രൂപ വിലയുള്ള ഗോതമ്ബ് രണ്ട് രൂപയ്ക്കും. എല്ലാ സംസ്ഥാനങ്ങളോടും ഭക്ഷ്യധാന്യങ്ങള്‍ മുന്‍കൂറായി തന്നെ കൈപ്പറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Post Your Comments